യുഎസ് നികുതി രംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി അസാപ് കേരള
Jul 16, 2025, 20:45 IST
യുഎസ് നികുതി രംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി അസാപ് കേരളയുടെ എൻറോൾഡ് ഏജന്റ് കോഴ്സ് . കൊമേഴ്സ് പശ്ചാത്തലമുള്ള കോഴ്സുകൾ പഠിച്ചവർക്ക് സ്വാപന തുല്യമായ ഒരു ജോലി ഉറപ്പു നൽകുന്ന കോഴ്സാണ് എൻറോൾഡ് ഏജന്റ് (ഇഎ). യുഎസിലെ നികുതി രംഗത്ത് മികച്ച കരിയർ വാഗ്ദാനം നൽകുന്ന എൻറോൾഡ് ഏജന്റ് കേരളത്തിൽ പരിചിതമായിവരുന്നതേയുള്ളൂ.
tRootC1469263">
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) എൻറോൾഡ് ഏജന്റ് ട്രെയിനിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഇ രംഗത്ത് ആയിരത്തോളം അവസരങ്ങളാണുള്ളത്.
യുഎസിലെ ഫെഡറൽ നികുതി ഭരണ ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസിനു (ഐആർഎസ്) മുന്നിൽ നികുതിദായകരെ പ്രതിനിധീകരിക്കാനും വേണ്ട യോഗ്യതയാണ് എൻറോൾഡ് ഏജന്റ് (ഇഎ). ഇഎ പ്രഫഷനലുകൾക്ക് കേരളത്തിലിരുന്നും ഈ ജോലികൾ ചെയ്യാം. മാത്രമല്ല, കാനഡ, ഓസ്ട്രേലിയ തുടങ്ങി വിദേശ രാജ്യങ്ങളിലും അവസരങ്ങളുണ്ട്.
240 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ് ആറു മാസം കൊണ്ട് പൂർത്തിയാക്കാം. ത ആവശ്യമുള്ളവർക്ക് സ്കിൽ ലോൺ സൗകര്യവും അസാപ് കേരളം തന്നെ ഒരുക്കുന്നു.
പൂർണമായി ഓൺലൈൻ ആയിരുന്ന ഈ കോഴ്സ് ഇപ്പോ അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പൂർണമായും ഓഫ്‌ലൈൻ ആയി പഠിക്കാനുള്ള സൗകര്യം ഉണ്ട്. കൂടുത വിവരങ്ങൾക്ക് 9995288833/6238093350
.jpg)


