പരീക്ഷ ക്രമക്കേട്: പി എസ് സി ചെയർമാൻ എം ആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

BIJU

ഇന്ന് ഉച്ചയ്ക്ക് 2.30ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മറുപടി നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്.ഇത് മൂന്നാം തവണയാണ് ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്

ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെടുക്കാമെന്നാണ് എം ആർ ബൈജു അറിയിച്ചത്. നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ബൈജുവിനോട് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്. ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് നൽകി.

നിയമവിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്റര്‍വ്യൂ നടപടികള്‍ നടത്തിയത് സുതാര്യമായാണെന്നുമാണ് ഡോ. ബൈജു ചോദ്യം ചെയ്യലിൽ എസ്ഐടിയോട് പറഞ്ഞത്. സംഭവിച്ചത് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തു നിന്നുണ്ടായ പിഴവാണ്. സാങ്കേതിക പിഴവ് തിരിച്ചറിയുന്നതിലും, ആ സമയത്തുതന്നെ കണ്ടെത്തുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. അറിഞ്ഞ ഉടന്‍ തന്നെ വീണ്ടും മൂല്യനിര്‍ണയം നടത്തുകയും, പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നും ഡോ. ബൈജു പറഞ്ഞു.

Tags