'എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു ; വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് കെ സി വേണുഗോപാല്‍
നമ്മളൊക്കെയുണ്ട് കൂടെ, അമ്മയോട് പറയണം കേട്ടോ' എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.
ആറന്മുള മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി. 'നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു' എന്ന് പറഞ്ഞ് തലയില്‍ തലോടി ആശ്വസിപ്പിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധത്തിലാണ് വിജയ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
'എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ, അമ്മയോട് പറയണം കേട്ടോ' എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിട്ടു പോകും എന്ന പ്രചാരണത്തിനെതിരെ വിജയ് ഇന്ദുചൂഡന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ താന്‍ സമ്മര്‍ദ്ദത്തിലാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താന്‍ പാര്‍ട്ടി വിട്ടു പോകുകയാണോ എന്ന് പലരും ചോദിക്കുന്നു. തന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഡന്‍ എന്നാണെന്നും അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ ഇന്ദുചൂഡന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ രക്തം. മറുചിന്തകൊണ്ടോ പ്രകടനങ്ങള്‍ കൊണ്ടോ പ്രസ്ഥാനത്തെ സമ്മര്‍ദ്ദത്തില്‍ ആക്കില്ലെന്നും വിജയ് കുറിപ്പില്‍ വ്യക്തമാക്കി. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാല്‍ അബിന്‍ വര്‍ക്കിയെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.
.jpg)


