ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു; പാര്‍ട്ടിയില്‍ ഇനിയും പുഴുക്കുത്തുകളുണ്ട്: പി കെ ശശി

PK Sasi to be Congress candidate? High-level discussions have begun, says report

ചതിച്ചാല്‍ ചതിക്കപ്പെടും. യുവജന നേതാവിനെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പി കെ ശശി പറഞ്ഞു.

പാലക്കാട്ടെ സിപിഐഎമ്മുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞതായി പി കെ ശശി. പാര്‍ട്ടിയില്‍ ഇനിയും പുഴുക്കുത്തുകളുണ്ട്. എം വി ഗോവിന്ദനെ കൊണ്ട് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ആകില്ല. ചതിച്ചാല്‍ ചതിക്കപ്പെടും. യുവജന നേതാവിനെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പി കെ ശശി പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു പി കെ ശശിയുടെ പ്രതികരണം.

'നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഐഎം വിമത കണ്‍വെന്‍ഷനില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതേപടി ശശിയായിരിക്കുകയാണ്. അന്ന് സിപിഐഎമ്മിനെ കുറിച്ച് പറഞ്ഞതെല്ലാം വസ്തുതാപരമായിരുന്നുവെന്ന് ഇന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വളരെ വൈകിയാണെങ്കിലും സിപിഐഎം കൈക്കൊണ്ട തീരുമാനം ആ പാര്‍ട്ടിയുടെ നല്ലതിനായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം ആ പാര്‍ട്ടി പാലക്കാട് ജില്ലയിലും സംസ്ഥാനത്തും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. കാരണം തല അവിടെത്തന്നെ തുടരുകയാണല്ലോ. മനുഷ്യരുമായി ബന്ധമില്ലാത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളാണ് ഈ പാര്‍ട്ടിയെ ഈ നിലയിലേക്ക് എത്തിച്ചത്', പി കെ ശശി പറഞ്ഞു.

Tags