'നിങ്ങള്‍ക്ക് വേണ്ടെങ്കിലും ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ', കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍

k muralidharan

നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്ന് ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. 'നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ' എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോഴിക്കോടാണ് മുരളീധരന് വേണ്ടി ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താന്‍ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചിരുന്നു. തര്‍ക്കം പരിഹരിച്ചുവെന്ന് ഹൈ കമാന്റ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടിലെ ചേരിതിരിവ് പുറത്തുവരുന്നത്. കോഴിക്കോട് നഗരത്തില്‍ ആണ് കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരില്‍ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. 

Share this story