മൂല്യനിർണ്ണയം വേഗത്തിൽ പൂർത്തിയായി: CBSE ഫലം ഉടൻ പ്രഖ്യാപിക്കും
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത് . ഏപ്രിൽ 30-ഓടെ ഫലം പുറത്തുവരുമെന്നാണ് സൂചന. സാധാരണഗതിയിൽ മെയ് പകുതിയോടെയാണ് സിബിഎസ്ഇ ഫലം പ്രഖ്യാപിക്കാറുള്ളത്.
എന്നാൽ ഇത്തവണ മൂല്യനിർണ്ണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതാണ് ഫലപ്രഖ്യാപനം നേരത്തെയാക്കാൻ കാരണമായത്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷകളുടെ ഫലമാണ് വരാനിരിക്കുന്നത്.
ഫലം പ്രഖ്യാപിച്ചാലുടൻ results.cbse.nic.in, cbse.gov.in, ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നിവയിലൂടെ ഫലമറിയാൻ സാധിക്കും. കൂടുതൽ ട്രാഫിക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡിജി ലോക്കർ, ഉമാംഗ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി തടസ്സമില്ലാതെ ഫലം അറിയാൻ സാധിക്കും.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ, സ്കിൽ സർട്ടിഫിക്കറ്റുകൾ എന്നിവ സിബിഎസ്ഇയുടെ ഡിജിറ്റൽ ശേഖരമായ 'പരിണാം മഞ്ജുഷ' വഴി ഡൗൺലോഡ് ചെയ്യാം. ഡിജി ലോക്കർ വഴിയും ഈ രേഖകൾ ലഭ്യമാകും.
.jpg)

