പെട്രോളിലെ എഥനോള്‍ അളവ് കാലക്രമേണ വര്‍ധിപ്പിക്കും: ന്യായീകരണവുമായി സുരേഷ് ഗോപി
Nov 8, 2026, 12:51 IST
എഥനോള്‍ അളവ് കണ്ടെത്താന്‍ കര്‍ണാടകയും കേരളവും പരിശോധന നടത്തട്ടെ എന്നും സുരേഷ് ഗോപി.
പെട്രോളിലെ എഥനോള്‍ അളവ് കാലക്രമേണ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരുപതാണ് നിലവില്‍ അംഗീകരിച്ചിട്ടുള്ളത്, അത് വര്‍ധിപ്പിക്കും. ശാസ്ത്രീയമായ സാധ്യതകള്‍ പരിശോധിച്ചാണ് വര്‍ധന. എഥനോള്‍ അളവ് കണ്ടെത്താന്‍ കര്‍ണാടകയും കേരളവും പരിശോധന നടത്തട്ടെ എന്നും സുരേഷ് ഗോപി. രാഷ്ട്രീയത്തിന് വേണ്ടി സാങ്കേതിക കുത്തിത്തിരിപ്പ് നടത്തിയാല്‍ തുരങ്കം ആര്‍ക്കുവീഴുമെന്ന് കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ എഥനോള്‍ അളവില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ ഓഫീസിലേക്ക് ഫോണിലൂടെ നിരവധി പരാതികള്‍ എത്തി. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളിലും ടാങ്കറുകളിലും നാളെ മുതല്‍ പരിശോധന നടത്താനാണ് തീരുമാനം.
.jpg)

