യാത്രക്കാരില്ലെന്ന് ; എറണാകുളം-മെമു സർവീസ് നിർത്തലാക്കി

google news
Ernakulam-Memu service

ഉദ്യോഗസ്ഥരുടെയും വിദ്യാർത്ഥികളുടെയും ഏക ആശ്രയമായിരുന്ന എറണാകുളം-കൊല്ലം മെമു സർവീസ് റെയിൽവേ നിർത്തലാക്കി. എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും, അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളം വരെയും സർവീസ് നടത്തിയിരുന്ന ട്രെയിൻ നമ്പർ 06422 മെമു സർവീസാണ് നിർത്തലാക്കിയത്. നിലവിൽ, ഈ ട്രെയിൻ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴി സർവീസ് നടത്താൻ തീരുമാനമായിട്ടുണ്ട്. മതിയായ യാത്രക്കാരിൽ നിന്ന് ആരോപിച്ചാണ് റെയിൽവേയുടെ നടപടി. രാത്രി 11 മണിക്ക് ആലപ്പുഴയിൽ എത്തുന്ന ട്രിപ്പ് നഷ്ടമാണെന്ന പേരിലാണ് മുഴുവൻ ട്രിപ്പുകളും റദ്ദ് ചെയ്ത ശേഷം, മെമു കോട്ടയം റൂട്ടിലേക്ക് സർവീസ് നടത്തുന്നത്.

വൈകുന്നേരം 5:30-ന് ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും, അവിടെ നിന്ന് രാത്രി 11-ന് എറണാകുളത്തേക്കുള്ള സർവീസുകളാണ് ഇതോടെ തീരദേശ പാതയ്ക്ക് നഷ്ടമായിരിക്കുന്നത്. കായംകുളത്തിനും ആലപ്പുഴയ്ക്കും, എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലെ ചെറിയ സ്റ്റേഷനുകളിൽ സജീവമാക്കി നിലനിർത്തിയതും ഈ മെമു സർവീസായിരുന്നു. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന്റെ സമയം മെമുവിന്റെ സമയത്തിന് തൊട്ടുപിന്നിലായി ക്രമീകരിച്ചിരിക്കുന്നതിനാൽ പ്രധാന സ്റ്റേഷനുകളിൽ നിന്ന് മെമുവിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറവാണ്. എന്നാൽ, മാവേലിക്ക് സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനുകളിൽ നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള അവസാന ട്രെയിൻ സർവീസ് കൂടിയായിരുന്നു ഇത്.

Tags