എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ കൂട്ടിരിപ്പുകാരൻറെ അസഭ്യവർഷം
May 18, 2023, 14:49 IST

ആലപ്പുഴ സ്വദേശി അനിൽ കുമാറാണ് കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ സംഘർഷമുണ്ടാക്കിയത്. പൊലീസും ജീവനക്കാരും ചേർന്ന് പ്രതിയെ കീഴടക്കി.
എറണാകുളം : ആശുപത്രി ജീവനക്കാർക്ക് നേരെ വീണ്ടും അതിക്രമം. എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തിയ ആൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ അസഭ്യവർഷവും നടത്തുകയും ചെയ്തു.
ആലപ്പുഴ സ്വദേശി അനിൽ കുമാറാണ് കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ സംഘർഷമുണ്ടാക്കിയത്. പൊലീസും ജീവനക്കാരും ചേർന്ന് പ്രതിയെ കീഴടക്കി.
ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തതെന്നുമാണ് പൊലിസ് പറയുന്നത്. സംഭവത്തിൽ ആശുപത്രി സംരക്ഷണനിയമ പ്രകാരമം സെൻട്രൽ പൊലിസ് കേസെടുത്തു.