എറണാകുളത്ത് വീടിനുള്ളില്‍ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി
Mar 6, 2025, 19:00 IST


കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പേലിക്കുടി വീട്ടിൽ മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരാണ്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മണി. രാവിലെ വീടിന് പുറത്ത് മണിയെ കാണാതായതോടെ ബന്ധുക്കളും അയൽക്കാരും അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.