ആരോപണം അടിസ്ഥാനരഹിതം ; ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ലെന്ന് ഇ പി ജയരാജന്‍

google news
ep jayarajan
 ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി ജയരാജന്‍ ആരോപിച്ചു

ദില്ലി: സോളാര്‍ കേസില്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല.

 ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. അതേസമയം, കൊല്ലം ഗസ്റ്റ് ഹൗസിനെ കുറിച്ച് പരസ്പര വിരുദ്ധമായിട്ടായിരുന്നു ഇ പി ജയരാജന്റെ മറുപടി.

 താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടേയിലെന്ന് പറഞ്ഞ ജയരാജൻ പിന്നീട് രണ്ട് തവണ താമസിച്ചിട്ടുണ്ടെന്ന് തിരുത്തി. 

Tags