ജയിൽ അന്തേവാസികൾക്ക് ദിവസ കൂലി കൂട്ടിയത് അവരുടെ കുടുംബത്തെ രക്ഷിക്കാനെന്ന് ഇപി ജയരാജൻ
കണ്ണൂർ : ജയിൽ അന്തേവാസികൾക്ക് ദിവസക്കൂലി ഇരട്ടിയായി കൂട്ടിക്കൊടുത്തത് അവരുടെ കുടുംബങ്ങളെ രക്ഷിക്കാനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പറഞ്ഞു. തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ.ആർ.ഇ.ജിവർക്കേഴ്സ് യൂനിയൻ നടത്തിയ കണ്ണൂർഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും പ്രതിഷേധ ധർണയുംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഈകാര്യത്തിൽ മാധ്യമങ്ങൾ അനാവശ്യമായി വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
tRootC1469263">ആശാവർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും കൂലി കൂട്ടി കൊടുക്കേണ്ടത് കേന്ദ്ര സർക്കാരാണ് അതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട് വിവിധ സാഹചര്യങ്ങളിൽ ജയിലിൽ എത്തിയവരാണ് പലരും അവരുടെ വേതനം കൂട്ടിയെന്ന് മറ്റു പലരുമായി താരതമ്യം ചെയ്യുന്ന മാധ്യമങ്ങൾ കേന്ദ്ര സർക്കാർ കൂലി കൂട്ടാത്തതിനെ കുറിച്ചും സംസ്ഥാന സർക്കാരിനാവശ്യമായ ഫണ്ടു നിഷേധിക്കുന്നതിനെ കുറിച്ചും എഴുതുന്നില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. പരിപാടിയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറികെ.കെ.രാഗേഷ് സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ 'എൻ. ആർ. ഇ ജി വർക്കേഴ്സ് യൂനിയൻ ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, ട്രഷറർ പി. രമേശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
.jpg)


