അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവ മാക്കിമാറ്റി : അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്ന് ഇപി ജയരാജൻ
കണ്ണൂർ: ടി.ജി. മോഹൻദാസിൻറെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട് വന്നേനെയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ ങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമാക്കി മാറ്റി. കേരള പൊലീസ് പവർ ഫുൾ ആണെന്നും ഇപ്പോൾ മാറിയോ എന്നറിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
അർജുൻ ആയങ്കിയാണോ പാർട്ടി? അവൻ പാർട്ടി അല്ല എന്ന് എല്ലാവർക്കും അറിയില്ലേ. നാളെ നിങ്ങൾ വന്നു ഞാനാണ് പാർട്ടി എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. അങ്ങനെ കണക്കാക്കിയാൽ മതി. അയാൾ സോഷ്യൽ മീഡിയയിൽ വരുന്നതിനു പിന്നിൽ പ്ലാൻ വർക്ക് ഉണ്ട്.
ലൈക്ക് ചെയ്യുന്നതിനൊക്കെ നെറ്റ്വർക് ഉണ്ട്. ലക്ഷങ്ങളുടെ കണക്ക് ഒക്കെ പറയും. അതൊക്കെ തെറ്റാണ്. സിപിഎമ്മിനെ അറിയാത്തവരാണോ മലയാളികൾ. അർജുൻ ആയെങ്കിയെ സോഷ്യൽ ഇടത്തിൽ അനുകൂലിക്കുന്നവർ പാർട്ടിക്കാർ ആകാൻ ഇടയില്ലെന്നും ജയരാജൻ പറഞ്ഞു. കർഷക തൊഴിലാളികൾ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇപി ജയരാജൻ.
.jpg)

