പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചത് അവരുടെ ദയനീയാവസ്ഥ കാരണം: ഇപി ജയരാജൻ
കണ്ണൂർ: കേരള നിയമസഭ ബഹിഷ്കരിച്ചത് പ്രതിപക്ഷത്തിൻ്റെ ദയനീയാവസ്ഥയാണ് കാണിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും നല്ലതിന് ഇവർ സഹായിച്ചിട്ടുണ്ടോ പ്രതിപക്ഷത്തിന് കേരളാ വിരുദ്ധ മനോഭാവമാണ്. കേരളം നേരിടുന്ന പ്രശ്നങ്ങൾക്ക് മുൻപിൽ പ്രതിപക്ഷം ഉറക്കം നടിക്കുകയാണ്. അവർ അവിടെ ഉറങ്ങിപ്പോവുകയേയുള്ളൂവെന്നും ജയരാജൻ പറഞ്ഞു.
tRootC1469263">ലോക കേരളസഭ എൽ. ഡി. എഫ് വിളിച്ചു ചേർത്തപ്പോൾ അതിനെ എതിർത്തവരാണവർ ലോകത്തെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾ അവരുടെ നീറുന്ന പ്രശ്നങ്ങൾ പറയാനുള്ള വേദിയൊരുക്ക കയല്ലേ സർക്കാർ ചെയ്തത്. എന്നിട്ട് അതിനെയും എതിർക്കുകയല്ലേ യു.ഡി.എഫ് ചെയ്തത്. കെ.എം.സി.സി ഇതിൽ പലയിടങ്ങളിലും സഹകരിച്ചിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ലോക കേരളസഭയിൽ അവതരിപ്പിക്കപ്പെട്ടത്. ഷാർജയിൽ എഴുപതോളം മലയാളികൾ ജയിലിൽ കിടന്നപ്പോൾ അവരെ മോചിപ്പിക്കാൻ കഴിഞ്ഞത് ലോക കേരളസഭയിൽ ഈക്കാര്യം ചർച്ചയായപ്പോഴാണ്. അങ്ങനെ സർക്കാർ അതിൽ ഇടപ്പെടുന്നത്.
ഇപ്പോഴും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ രണ്ട് പ്രളയങ്ങൾ വന്നപ്പോൾ സർക്കാർ സാലറി ചാലഞ്ച് നടത്തി. നിങ്ങളുടെ ശമ്പളം തരൂ. മാസങ്ങൾക്കകം പലിശയടക്കം മടക്കി തരാമെന്നായിരുന്നു സർക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പലരും അതിന് തയ്യാറായി മുൻപോട്ടു വന്നു. എന്നാൽ കോൺഗ്രസുകാർ സർക്കാർ ഉത്തരവിൻ്റെ കോപ്പി ഓരോരുത്തരുടെയും വീടുകളിൽ പോയി വാങ്ങി പരസ്യമായി കത്തിക്കുകയാണ് ചെയ്തത്. മാസങ്ങൾക്കുള്ളിൽ തന്നെ ജീവനക്കാരോട് വാങ്ങിയ പണം സർക്കാർ തിരിച്ചു കൊടുത്തില്ലേയെന്നും ഇ.പി ജയരാജൻ ചോദിച്ചു.
.jpg)

