ജുഡീഷ്യറിക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവമെന്ന് ഇപി ജയരാജൻ

ep jayarajan
ep jayarajan

പാനൂർ :ജുഡീഷ്യറിക്ക് കമ്മ്യുണിസ്റ്റ് വിരുദ്ധ മനോഭാവമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗംഇ പി ജയരാജൻ. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി യാക്കി ചേർത്ത് പി.കെ കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ഭരണകൂട താല്പര്യവും  ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധ മനോഭാവവുമാണ്. 

ഇന്ത്യൻ പൗരന് ലഭിക്കേണ്ട നീതി തടവറക്കുള്ളിൽ കുഞ്ഞനന്തന് ലഭിച്ചില്ലെന്നും കുഞ്ഞനന്തൻ നാടിനുവേണ്ടി പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് പോരാളിയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. പാനൂരിൽ നടന്ന പി.കെകുഞ്ഞനന്തൻ അഞ്ചാം ചരമവാർഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

Tags