ആശമാരുടെ വേതനം 7000 രൂപയില്‍ എത്തിച്ചത് ഇടത് സര്‍ക്കാരാണ്,അത് തിരിച്ചറിഞ്ഞ് ആശമാര്‍ സമരത്തില്‍ നിന്ന് പിന്മാറണം :ഇ.പി. ജയരാജന്‍

ep jayarajan
ep jayarajan

തിരുവനന്തപുരം: ആശമാരുടെ സമരം അനാവശ്യമാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ആശമാരുടെ വേതനം 7000 രൂപയില്‍ എത്തിച്ചത് ഇടത് സര്‍ക്കാരാണ്. അത് തിരിച്ചറിഞ്ഞ് ആശമാര്‍ സമരത്തില്‍ നിന്ന് പിന്മാറണം.

സമരത്തിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതാണ് ഈ സമരം. അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്ന് അനാവശ്യമായ സമരം നടത്തുകയാണ്. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
 

Tags

News Hub