കേരളം വളര്‍ന്നുവന്നത് ആസൂത്രണത്തിലെ മികവുകൊണ്ട്: ഇ.പി ജയരാജന്‍

കണ്ണൂര്‍:കേരളത്തിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗം വിവിധ പെന്‍ഷന്‍ വിതരണത്തിനാണ് ചെലവഴിക്കുന്നതെന്ന് മുന്‍മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.ജവഹര്‍ പബ്ലിക്ക് ലൈ ബ്രറി ഹാളില്‍കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സ്വര്‍ണ്ണപ്പതക്കവിതരണവും,വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെയും ഇതര ആനുകൂളുടെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.സംസ്ഥാനത്തിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗം സാമൂഹ്യക്ഷേമ പെന്‍ഷന്‍ ,വിധവാ പെന്‍ഷന്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍, സ്ത്രീകള്‍ക്കുള്ള പ്രത്യേക പെന്‍ഷന്‍ പദ്ധതി എന്നിവയാണ് നല്‍കി വരുന്നത്.
കേരളത്തിന് സാമ്പത്തിക സ്രോതസ്സ് വളരെ കുറവാണ് എങ്കിലും ആസൂത്രണം കൊണ്ടാണ് വളര്‍ന്നുവരുന്നത്. അതുകൊണ്ടാണ് ദാരിദ്ര്യം ഇവിടെ അറിയാത്തത് .ദരിദ്രരുടെ എണ്ണം സംസ്ഥാനത്ത് ഏറ്റവും കുറവാണ് .ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ അതിദാരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ആ നിലയിലേക്ക് കേരളത്തെ ഉയര്‍ത്തണം കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള മൗലിക സാഹചര്യമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.
ഇവിടെ ഖനികളോ സ്വര്‍ണഖനികളോ ഇല്ല .കാര്‍ഷിക, വ്യവസായ മേഖലയാണ് കേരളത്തിന്റെ വരുമാനമാന സമ്പത്ത് ജനസഹകരണത്തോടെ കേരളത്തിന്റെ നില മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നേടിയെടുക്കാന്‍ കഴിയും. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഇപ്പോള്‍ എല്ലാ സ്‌കൂളുകളിലും ഉണ്ട് പഠിച്ച് മിടുക്കരായി വരിക നിങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനും പരിഹരിക്കാനും കഴിയുന്ന സര്‍ക്കാരാണ്‌കേരളത്തിലുള്ളതെന്നും ജയരാജന്‍ പറഞ്ഞു.