വൈദേകം റിസോർട്ടിനായി ഇപി ജയരാജൻ കരിമണൽ ഖനന കമ്പനി ഉടമ ശശിധരൻ കർത്തയിൽ നിന്നും പണം വാങ്ങി: ആരോപണവുമായി മരുമകൻ ഇപി ശ്യാംജിത്ത്

Attack on Samastha's district headquarters in Kannur; window panes smashed.

 

കണ്ണൂർ: കല്യാശേരി മോറാഴയിലെവൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ ആരോപണവുമായി മരുമകൻ ഇപി ശ്യാംജിത്ത് രംഗത്തെത്തി.കരിമണൽ കമ്പിനി ഉടമയായഎസ് എൻ ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്നാണ് സഹോദരി പുത്രനായ ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈദേകം റിസോർട്ടിൽ ചിലവഴിച്ചത് ഈ പണമാണെന്ന് ആരോപണം. സംഭവം വിവാദമയതോടെ ശ്യാംജിത് പോസ്റ്റ്‌ പിൻവലിച്ചു.

പ്രൈഡ് പ്രേംകുമാർ 9 കോടി, സോജൻ വെട്ടുകാട് ഐവാസ് ആയുർവേദ 7 കോടി, ജീവൻ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി ബ്ലാക്ക് മണിയായും നിക്ഷേപിച്ചുവെന്നാണ് ആരോപണം. ഇതിലും കൂടുതൽ പേരുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇപി ജയരാജന്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിൻ്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. താൻ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഉത്തരവാദിത്വം പികെ ഇന്ദിര, ഇപി ജയരാജൻ, തോമസ്, സികെ ഷാജി എന്നിവർക്കാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
 
എന്നാൽ ശ്യാംജിത്തിൻ്റെ ഭാര്യ വൈദേകം റിസോർട്ടിലെ ജീവനക്കാരിയായ വേളയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും അതിനെ കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും ഇപി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags