പുതിയ ഡി.ജി.പിയെ സർക്കാർ നിയമിച്ചത് നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ച്: ഇപി ജയരാജൻ


കണ്ണൂർ: നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പുതിയഡിജിപിയെ സർക്കാർ നിയമിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കണ്ണൂരിൽ പുതിയ ഡി.ജി.പി കൂത്തുപറമ്പ് വെടിവയ്പ്പിൽ ആരോപണ വിധേയനായ രാവഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">ഇതിനെ കുറിച്ച് വിമർശിക്കാൻ എന്ത് ധാർമ്മിക അധികാരമാണ് കോൺഗ്രസിനും യുഡിഎഫിനുമുള്ളത്. കൂത്തുപറമ്പ് വെടിവയ്പ്പുണ്ടാക്കിയത് യു ഡി എഫാണ്. ഇതിനെ അപലപിക്കാൻ ഇന്നേവരെ യുഡിഎഫ് തയ്യാറായിട്ടില്ല ഈ വിഷയത്തിൽയുഡിഎഫിന്റെത് കപടവും കാപട്യവുമാണ്.കൂത്തുപറമ്പ് വെടിവെപ്പ് മാത്രമല്ല എല്ലാ വെടിവെപ്പും വൈകാരികതയാണ് ആ സമയത്ത് ചന്ദ്രശേഖരനെതിരെ വിമർശനമുണ്ടായല്ലോയെന്ന ചോദ്യത്തിന് ഇ.പിയുടെ മറുപടി "വെടിവെപ്പ് നടന്നിട്ട് കാലങ്ങൾ എത്രയായെന്നായിരുന്നു.

ഒരുകാലത്ത് എ കെ ആന്റണി ഇടതുമുന്നണിയോടൊപ്പമായിരുന്നു. കോൺഗ്രസിലെ പല ആളുകളും ഇടതുപക്ഷത്തോടൊപ്പം ഇപ്പോൾ മന്ത്രിയാണ് ഇങ്ങനെയും ചരിത്രമുണ്ട്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താനും വിമർശിക്കാനും യുഡിഎഫ് മാന്യത നടിച്ച് നടക്കരുതെന്നും ഇപി ജയരാജൻ പറഞ്ഞു.