ഇ പി ജയരാജനും പിണറായി വിജയനും വെവ്വേറെ നിയമമാണോയെന്ന് വിശദീകരിക്കണം: എം വി ഗോവിന്ദനോട് ചോദ്യവുമായി ഷോണ്‍ ജോര്‍ജ്
'തന്റെ മകള്‍ ആയതുകൊണ്ടാണ് ഇ ഡി നടപടി എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഇ ഡി യുടെ നടപടി. പിണറായി വിജയന്റെ മകളായതുകൊണ്ടാണ് മാസപ്പടി കൈപ്പറ്റിയത്.
ഇ പി ജയരാജനും പിണറായി വിജയനും വെവ്വേറെ നിയമമാണോയെന്ന് എം വി ഗോവിന്ദന്‍ വിശദീകരിക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജന്‍ നടപടി നേരിട്ടു. സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ സിപിഐഎം നേതാക്കളുടെ ബന്ധുക്കള്‍ ഇടപെടരുതെന്നാണ് ഇ പി ജയരാജന്‍ വിഷയത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. പിണറായി വിജയന്റെ മകള്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്ഥാപനത്തില്‍ ഇടപാട് നടത്തി. സിപിഐഎമ്മില്‍ രണ്ടു നിയമമാണോ എന്ന് എം വി ഗോവിന്ദന്‍ വിശദീകരിക്കണം എന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആവശ്യം. ഇഡി നടപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഐഎം വിശദീകരണ യോഗം സംഘടിപ്പിക്കുന്ന പശ്ചത്തലത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
'തന്റെ മകള്‍ ആയതുകൊണ്ടാണ് ഇ ഡി നടപടി എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഇ ഡി യുടെ നടപടി. പിണറായി വിജയന്റെ മകളായതുകൊണ്ടാണ് മാസപ്പടി കൈപ്പറ്റിയത്. കേസില്‍ പ്രതി പിണറായി വിജയനാണെന്നും പിണറായി വിജയനിലേക്കും വൈകാതെ ഇ ഡി എത്തു'മെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. സിഎംആറില്‍ നിന്നും പണം കൈപ്പറ്റിയ എല്ലാവരിലേക്കും അന്വേഷണം എത്തുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. ഡിജിറ്റലായി പണം കൈപ്പറ്റിയവരിലേക്കാണ് അന്വേഷണം ആദ്യം എത്തുന്നത്. ഡയറിയില്‍ പേരുള്ളവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ലീഗ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയാല്‍ ഹവാലാപ്പണം കിട്ടുമെന്ന കെ ടി ജലീലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. 'കെ ടി ജലീലിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമുള്ള കാര്യം. കെ ടി ജലീലിന്റെ വെളിപ്പെടുത്തലില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കണം എന്നതാണ് ബിജെപി നിലപാട്. കെ ടി ജലീല്‍ വിവരങ്ങള്‍ അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറണം. വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെക്കുന്നത് നിയമലംഘനം. അങ്ങനെയെങ്കില്‍ കെ ടി ജലീല്‍ ഇപ്പോള്‍ ചെയ്യുന്നതും തെറ്റാണ്. ഇ ഡി അടക്കമുള്ള ഏജന്‍സികള്‍ക്ക് കെ ടി ജലീല്‍ വിവരം കൈമാറാന്‍ തയ്യാറാകണ'മെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
'രാജ്യ സുരക്ഷയ്ക്കും, സമ്പദ്ഘടനയ്ക്കും ഭീഷണിയായ കേരളത്തില്‍ സമാന്തര സമ്പത്ത്ഘടനയ്ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുകയാണ് എന്നാണ് ജലീലിന്റെ വാക്കുകളില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ജലീല്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടി അന്വേഷണം നടത്തണമെന്നാണ് ബിജെപി ആവശ്യം. രാജ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയ്ക്കും ഭീഷണിയായ ഹവാല ഇടപാടുകള്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ നടത്തുന്നുണ്ടെന്ന് ജലീല്‍ പറഞ്ഞു. ആരൊക്കെ എന്ന് അദ്ദേഹത്തിന് അറിയാം എന്നാണ് പറഞ്ഞത്. ഈ വിഷയം അന്വേഷണം ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തും. ജലീല്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടി അന്വേഷണം നടത്തണമെന്നാണ് ബിജെപി ആവശ്യ'മെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
.jpg)

