പൊൻമുടി ഹില്‍സ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്ക്‌ കൂട്ടി

PONMUDI

പുതിയ നിരക്കുകള്‍ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികള്‍ക്കുള്ളത് 25 രൂപ ആയും നിശ്ചയിച്ചു. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവുണ്ട്

തിരുവനന്തപുരം: പൊൻമുടി ഹില്‍സ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകള്‍ പുതുക്കി. പുതിയ നിരക്കുകള്‍ 2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.ജിഎസ്ടി ഉള്‍പ്പെടെയുള്ള പുതുക്കിയ നിരക്കുകളാണ് ഇപ്പോള്‍ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

 പുതിയ നിരക്കുകള്‍

പുതിയ നിരക്കുകള്‍ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികള്‍ക്കുള്ളത് 25 രൂപ ആയും നിശ്ചയിച്ചു. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപ, കുട്ടികള്‍ക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. വിദ്യാർത്ഥികള്‍ക്കുള്ള പ്രവേശന ഫീസ് 30 രൂപ ആയി തുടരും.

വാഹന നിരക്കുകളിലും മാറ്റമുണ്ട്. ടൂവീലറുകള്‍ക്ക് 25 രൂപ, ത്രീവീലറുകള്‍ക്ക് 35 രൂപ, ലൈറ്റ് മോട്ടോർ വെഹിക്കിള്‍ പാർക്കിംഗിന് 50 രൂപ, മീഡിയം മോട്ടോർ വാഹനങ്ങളുടെ പാർക്കിംഗിന് 200 രൂപ, ഹെവി വാഹനങ്ങളുടെ പാർക്കിംഗിന് 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍. സ്റ്റില്‍ ക്യാമറയ്ക്ക് 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും ഈടാക്കും.

ട്രെക്കിംഗ് ആസ്വദിക്കുന്നവർക്കും പുതിയ നിരക്കുകള്‍ ബാധകമാണ്. മൂന്ന് മണിക്കൂർ ട്രെക്കിംഗിന് 2500 രൂപ, ആറ് മണിക്കൂർ ട്രെക്കിംഗിന് 5000 രൂപ എന്നിങ്ങനെയാണ് നിരക്ക്. അധിക ആളുകള്‍ക്ക് പ്രത്യേക ഫീസും ഈടാക്കും.

മണ്‍സൂണ്‍ സീസണില്‍ പൊൻമുടിയിലേക്ക് വലിയ തോതില്‍ സഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍, പുതുക്കിയ നിരക്കുകള്‍ വരുമാന വർധനക്കും സൗകര്യ വികസനത്തിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. യാത്രയ്ക്ക് മുൻപ് ഏറ്റവും പുതിയ നിരക്കുകളും പ്രവേശന നിയന്ത്രണങ്ങളും പരിശോധിക്കാൻ സഞ്ചാരികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags