സംരംഭകരാകാം , 1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നൂ

'Akshaya Kendras are not business centers'; No right to charge service charge - High Court


മലപ്പുറം: ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ വരുന്നു. പുതുതായി 1037 അക്ഷയ കേന്ദ്രങ്ങളാണ് അനുവദിക്കുന്നത്.

ഇപ്പോഴുള്ളത് 3,000 കേന്ദ്രങ്ങളാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേന്ദ്രങ്ങൾ വരുന്നത് 114 എണ്ണം. കുറവ് 42 എണ്ണം മാത്രം അനുവദിച്ചിട്ടുള്ള പാലക്കാടാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം 52 പുതിയ കേന്ദ്രങ്ങൾ വരും.

tRootC1469263">

അക്ഷയയ്ക്ക് തുടക്കംകുറിച്ച മലപ്പുറം ജില്ലയിൽ 77 ഇടങ്ങളിലേക്കാണ് പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. ഇതിൽ പട്ടികജാതി വിഭാഗത്തിന് എട്ടും പട്ടികവർഗ വിഭാഗത്തിന് രണ്ടും സംവരണം ചെയ്തിട്ടുണ്ട്.

സംരംഭകത്വശേഷിയും സാമൂഹികപ്രതിബദ്ധതയുമുള്ള 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.

പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.അപേക്ഷ പരിഗണിച്ച് നടത്തുന്ന പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം പ്രസിദ്ധീകരിക്കുന്ന പട്ടിക പ്രകാരമായിരിക്കും സംരംഭകരെ തിരഞ്ഞെടുക്കുക.

മാർച്ച് ഏഴുവരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഇതിനായി ഈ ലിങ്കിൽ പോകുക: https://lbsedp.lbscentre.in/akshaya26/

വിവരസാങ്കേതിക വകുപ്പിനു കീഴിലുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് സർക്കാരിന്റെ ഇ-ഗവേണൻസ് സേവനങ്ങൾ, ഇ-ഡിസ്ട്രിക്ട്, കെ-സ്മാർട്ട്, ഭക്ഷ്യസുരക്ഷ, ആധാർ, ക്ഷേമ പെൻഷൻ മസ്റ്ററിങ്, വിവിധ പ്രവേശനപ്പരീക്ഷകളുടെ അപേക്ഷ, സ്ത്രീ സുരക്ഷ, കണക്ട് ടു ഹോം, ഡിജിറ്റൽവർക്ക് ഫോർ മാനേജ്മെന്റ് സിസ്റ്റം, ഡിജിറ്റൽ സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ നൽകിവരുന്നത്.

Tags