ഈ 5 കാര്യങ്ങൾ ഉറപ്പാക്കിയാൽ നിങ്ങഴുടെ കുട്ടിക്ക് വേണ്ടി ശരിയായ സ്കൂൾ തിരഞ്ഞെടുക്കാം
കുഞ്ഞുങ്ങളുടെ ഭാവി നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണ് ശരിയായ സ്കൂൾ തിരഞ്ഞെടുപ്പ്. മാർക്ക്, ഗ്രേഡ്, സ്കൂളിന്റെ പേര് എന്നിവ മാത്രം ആശ്രയിച്ച് തീരുമാനമെടുക്കുന്നത് പോരെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
ആദ്യമായി ശ്രദ്ധിക്കേണ്ടത് വീടും സ്കൂളും തമ്മിലുള്ള ദൂരം ആണ്. ചെറിയ കുട്ടികൾക്ക് ദൂരം കൂടിയ യാത്ര ശാരീരിക ക്ഷീണം ഉണ്ടാക്കുകയും അവരുടെ ഉറക്കം, ആരോഗ്യവും ബാധിക്കാനും ഇടയാക്കും. അതിനാൽ 5 കിലോമീറ്ററിനുള്ളിൽ ഉള്ള സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്.
അടുത്തതായി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും പ്രധാനമാണ്. ശുചിത്വമുള്ള ക്ലാസ് മുറികൾ, വൃത്തിയായ ബാത്ത്റൂമുകൾ, സുരക്ഷിതമായ കെട്ടിടം, കളിസ്ഥലം, CCTV സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം.
ടീച്ചർ-സ്റ്റുഡന്റ് അനുപാതവും നിർണായകമാണ്. 20 മുതൽ 30 കുട്ടികൾക്ക് ഒരു ടീച്ചർ എന്നതാണ് അനുയോജ്യം. അതോടൊപ്പം, പരിചയസമ്പന്നരായ അധ്യാപകർ ഉള്ളതും സ്ഥിരതയുള്ള സ്റ്റാഫ് ഉള്ളതും ശ്രദ്ധിക്കണം.
സ്കൂളിന്റെ മാതാപിതാക്കളോടുള്ള സമീപനവും നിർണായകമാണ്. മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാത്തതോ, കുട്ടികളെ കുറ്റപ്പെടുത്തുന്നതോ ചെയ്യുന്ന സ്കൂളുകൾ ഒഴിവാക്കേണ്ടതാണ്.
കൂടാതെ, പഠനത്തിനൊപ്പം ആർട്സ്, സംഗീതം, സ്പോർട്സ് തുടങ്ങിയ സഹപാഠ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായകരമാകും.
ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്നതാണ്. അതിനാൽ അവരുടെ കഴിവുകളും താൽപര്യങ്ങളും വളരാൻ അവസരം നൽകുന്ന സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് അനിവാര്യമാണ്.
.jpg)

