ബൈക്ക് കത്തിച്ചതിലെ വൈരാഗ്യം; പാലക്കാട്ട് യുവാവിനെ വെെദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ചു
പാലക്കാട്: തേനാരി ഒകരംപള്ളത്ത് യുവാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഒകരപ്പള്ളം സ്വദേശി വിപിനാണ് (30) മർദനമേറ്റത്. സംഭവത്തിൽ വിപിന്റെ സുഹൃത്തുക്കളായ ഒകരപ്പള്ളം സ്വദേശി ശ്രീകേഷ് (24), കഞ്ചിക്കോട് സ്വദേശി ഗിരീഷ് (38) എന്നിവരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലി നേരത്തേയുണ്ടായ തർക്കവും വൈരാഗ്യവുമാണ് മർദനത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
tRootC1469263">വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ടമർദനത്തിനിരയായി അതിഥിത്തൊഴിലാളി മരിച്ച വാർത്തയ്ക്കു പിന്നാലെയാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം ബിജെപി അനുഭാവികളാണെന്നും എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു. ഡിസംബർ 17-നാണ് മർദനമുണ്ടായത്. കഴിഞ്ഞ ദിവസം മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് കസബ പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ വിപിൻ പോലീസിൽ പരാതിയും നൽകി.
സാമ്പത്തിക ഇടപാടിനെച്ചൊല്ലി ഡിസംബർ ആദ്യവാരം ശ്രീകേഷും വിപിനും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറയുന്നു. തർക്കത്തിനുപിന്നാലെ വിപിനും മറ്റൊരാളും ചേർന്ന് ശ്രീകേഷിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു. എന്നാൽ സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ടില്ല.
ബൈക്ക് നശിപ്പിച്ചതിന്റെ വൈരാഗ്യമെന്നോണമാണ് 17-ാം തീയതി ശ്രീകേഷും ഗിരീഷും ചേർന്ന് വിപിനെ ബലമായി പിടികൂടി മർദിച്ചത്. വീടിന് സമീപത്തെ റോഡിലെ വൈദ്യുത തൂണിൽ തോർത്ത് ഉപയോഗിച്ച് വിപിനെ കെട്ടിയിട്ടശേഷം കൈകൊണ്ടും മർദിക്കുന്നതിന്റെയും കാലുകൊണ്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.
.jpg)


