എനിക്ക് ഒരിക്കലും ഇഗ്ലീഷ് പഠിക്കാൻ കഴിയില്ല” എന്ന് പറയാറുണ്ടോ ? അതാണ് ഏറ്റവും വലിയ കള്ളം
എനിക്ക് ഒരിക്കലും ഇഗ്ലീഷ് പഠിക്കാൻ കഴിയില്ല” എന്ന് പറയാറുണ്ടോ ? അതാണ് ഏറ്റവും വലിയ കള്ളം
ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോഴെ ഞാനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ വരട്ടെ. ഇംഗ്ലീഷ് പഠിക്കുന്നത് ഒരു ഹെർക്കുലിയൻ ടാസ്കല്ല. പലപ്പോഴും ഇംഗ്ലീഷ് പഠനം ഗ്രാമറിൽ തുടങ്ങുന്നത് കൊണ്ടാണ് മടുപ്പ് തോന്നുന്നത്. വളരെ ലളിതമായ രീതിയിൽ മറ്റാരുടെയും സഹായമില്ലാതെ തന്നെ അത്യാവശ്യം നന്നായി ഈ ഭാഷ പഠിച്ചെടുക്കാൻ കഴിയും.
tRootC1469263">ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾഉപയോഗിക്കുന്ന ഒരു ഭാഷ എന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ അവസരങ്ങളുടെയും ആശയവിനിമയത്തിന്റെയും പ്രധാന വാതിലായി ഇംഗ്ലീഷ് മാറിയിരിക്കുകയാണ്. പലപ്പോഴും തെറ്റ് സംഭവിക്കുമോ മറ്റുള്ളവർ പരിഹസിക്കുമോ എന്നൊക്കെയുള്ള എന്ന ഭയമാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. ആദ്യം തന്നെ പറയട്ടെ ഈ ഭഷയ്ക്ക് പൂർണ്ണത ആവശ്യമില്ല. ഗ്രാമറിൽ തെറ്റുണ്ടാകുന്നത് സ്വാഭാവികമാണ് പൂർണമായ ആത്മവിശ്വാസമാണ് ആദ്യം വേണ്ടത്.
രണ്ടാമതായി ദിവനസവും കുറച്ച് സമയം പഠനത്തിനായി മാറ്റി വയ്ക്കണം. വളരെ അടുത്ത സുഹൃത്തിനോടോ മറ്റ് ആരോടെങ്കിലുമോ ദിവസേന കുറച്ച് സമയമെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കുക. കണ്ണാടിക്ക് മുന്നിൽ സംസാരിക്കുകയോ, സ്വയം ദിവസേനയുടെ കാര്യങ്ങൾ ഇംഗ്ലീഷിൽ വിവരിക്കുകയോ ചെയ്യുന്നതും നല്ല വഴിയാണ്. സ്ഥിരമായി ഭാഷ ഉപയോഗിക്കുകയാണെങ്കിൽ കാലക്രമേണ തെറ്റുകൾ കുറയുകയും, ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും.
തുടങ്ങുമ്പോൾ ഏറ്റവും ലളിതമായ വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുക. How are You? Good Morning! I’m learning English തുടങ്ങി ദൈനംദിനജീവിതത്തിൽ ഉപയോഗപ്രദമായ വാക്യങ്ങൾ ഉപയോഗിച്ചു തുടങ്ങുക.
അടുത്തതായി ഇംഗ്ലീഷ് സിനിമ, കാർട്ടൂൺ, സീരിസ്, വാർത്ത, അഭിമുഖങ്ങൾ, യൂട്യൂബ് വീഡിയോകൾ എന്നിവ കാണുക. ഭാഷയുടെ ഒഴുക്കും ഉച്ചാരണവും മനസ്സിലാക്കാൻ ഇത് സഹായിക്കും.
.jpg)


