ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Unnikrishnan Potty

ഇന്ന് ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ പോറ്റിയ്ക്ക് സമന്‍സ് അയയ്ക്കും

ശബരിമല സ്വര്‍ണ കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജാമ്യം നേടി പുറത്തിറങ്ങിയാലുടന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി. 

ഇന്ന് ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ പോറ്റിയ്ക്ക് സമന്‍സ് അയയ്ക്കും. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമന്‍സ് തയാറാക്കി വെച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

tRootC1469263">

Tags