സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു ; പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് അഗസ്തി
Dec 13, 2025, 14:47 IST
സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇ എം ആഗസ്തി അറിയിച്ചത്.
സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ എം അഗസ്തി. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാര്‍ഡായ ഇരുപതേക്കാറില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇ എം ആഗസ്തിക്ക് വിജയിക്കാനായിരുന്നില്ല. പിന്നാലെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇ എം ആഗസ്തി അറിയിച്ചത്.
tRootC1469263">ജനവിധിയെ മാനിക്കുന്നുവെന്നും അരനൂറ്റാണ്ടിലേറെ തുടര്‍ന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് മനസിലാക്കുന്നുവെന്നുമാണ് ആഗസ്തി പറയുന്നത്. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആഗസ്തി പോസ്റ്റില്‍ പറയുന്നുണ്ട്. ഇനി വേദിയിലല്ല സദസിലായിരിക്കും താന്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
.jpg)


