കട്ടിൽ വാങ്ങാനുള്ള പദ്ധതി ഈ ശബരിമല തീർത്ഥാടന കാലത്തും നടപ്പായില്ല ; തലചായ്ക്കാൻ ബുദ്ധിമുട്ടി ജീവനക്കാർ

The plan to buy a mattress did not materialize during this Sabarimala pilgrimage season; employees found it difficult to lay their heads
The plan to buy a mattress did not materialize during this Sabarimala pilgrimage season; employees found it difficult to lay their heads

ശബരിമല : ദേവസ്വം താൽക്കാലിക ജീവനക്കാർക്കായി കട്ടിൽ വാങ്ങാനുള്ള പദ്ധതി ഈ തീർത്ഥാടന കാലത്തും നടപ്പായില്ല. സന്നിധാനത്ത് തീർത്ഥാടന കാലയളവിൽ ഏകദേശം രണ്ടായിരത്തിഅഞ്ഞൂറോളം താ‍ല്ക്കാലിക തൊഴിലാളികൾ ശബരിമലയിൽ ജോലി ചെയ്യുന്നുണ്ട്.
ചുക്കുവെള്ള വിതരണം, അരവണ പ്ലാൻ്റ് ഉൾപ്പടെ വിവിധ മേഖലകളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ഇവർ വിവിധ കെട്ടിടങ്ങളിൽ തീർത്തും ദുരിതാവസ്ഥയിൽ നിലത്താണ് കിടക്കുന്നത്. വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്.

tRootC1469263">

താല്ക്കാലികമായി പല കെട്ടിടങ്ങളുടെ പല ഭാഗത്ത് കിടക്കുന്ന ഇവരെ കൂടുതൽ ഉത്സവ ക്രമീകരണങ്ങൾക്കായി കിടക്കുന്നിടത്ത് നിന്നും
ഒഴിപ്പിക്കുന്നതും പതിവാണ്. ഇവർ പിന്നീട് കിടക്കാൻ സ്ഥലത്തിനായി അലഞ്ഞ് എവിടെയെങ്കിലും ഒക്കെ അല്പം സ്ഥലം കണ്ടെത്തി കിടക്കുകയാണ്. 1000 ഡബിൾ കോട്ട് കട്ടിലുകൾ വാങ്ങാനാണ് കഴിഞ്ഞ വർഷം ജൂലയ് മൂന്നിന് ഭരണാനുമതിലഭിച്ചത്. 2025 ജൂലൈ16ന് ടെണ്ടർ വിളിക്കുകയും കോയമ്പത്തൂരിലെ ഒരു കമ്പനി ടെണ്ടർ എടുക്കുകയും ചെയ്തു. സെപ്തംബർ ഒന്നിന് ബോർഡിൽ നിന്നും ടെണ്ടറിന് അംഗീകാരം ലഭിച്ചു. 

ഇനി കോടതി അനുമതിക്കായി നല്കിയിരിക്കുകയാണ്. 16682000 രൂപ എസ്റ്റിമേറ്റ് തുക. ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. അടുത്ത തീർത്ഥാടന കാലത്തെങ്കിലും ഡബിൾ ഡക്കർ കട്ടിൽ എത്തുമെന്ന് കരുതാം. ഇവിടത്തെ താല്ക്കാലിക തൊഴിലാളികൾക്ക് ആവിശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്നത് വർഷങ്ങളായുള്ള ആവിശ്യമാണ്. 

ഈ തീർത്ഥാടന കാലത്ത് നിരവധി തവണ അറിയിപ്പ് നല്കിയിട്ടും ശബരിമലയിലെക്കാവിശ്യമായ താല്കാലിക ജീവനക്കാരെ ലഭിച്ചിരുന്നില്ല. വന്നവരിൽ പലരും കിടക്കാനും മറ്റും സൗകര്യമില്ലാത്തതിനാൽ മടങ്ങി പോയിട്ടുമുണ്ട്. ഇത് മൂലം വിവിധ മേഖലകളിൽ ഇപ്പോൾ ആവിശ്വത്തിന് താല്ക്കാലിക ജീവനക്കാർ ഇല്ല. നാട്ടിൽ ഇതിലും മെച്ചപ്പെട്ട ശമ്പളവും സൗകര്യങ്ങളും ലഭിക്കുന്നതിനാലും ഇവിടെ നിലത്തും മറ്റും  കിടക്കേണ്ടതിനാലും താല്ക്കാലിക ജീവനക്കാർക്കാവശ്യമായ ടോയ്ലറ്റുകളുടെ കുറവ് മൂലം ജോലി സമയത്തിന് മുൻപ് പ്രാഥമികാവിശ്യം നിർവ്വനിക്കാൻ നെട്ടോട്ടമോടേണ്ടത് കാരണവും പലരും താല്ക്കാലിക ജീവനക്കാരായി വരാൻ മടിക്കുകയാണ്.

Tags