കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് വിവാഹസമ്മാനമായി ഇനി 10,000രൂപ

marriage

ആദ്യ വിവാഹമാണെങ്കില്‍ മാത്രമേ ഈ സമ്മാനം ലഭിക്കുകയുള്ളു 

കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ക്ക് വിവാഹസമ്മാനമായി ഇനി 10,000രൂപ ലഭിക്കും. ഇതിനായി ആകെ ചെയ്യേണ്ടത് വിവാഹ ക്ഷണക്കത്തും വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നത് മാത്രമാണ്. ഇനി വരനും വധുവും കെബിപിഎസ് ജീവനക്കാരാണെങ്കില്‍ ഇരുവര്‍ക്കും പതിനായിരം രൂപ വീതം വിവാഹസമ്മാനമായി ലഭിക്കും.
വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എന്നാല്‍ ഇത് വൈകിയാല്‍ കിട്ടിയ സമ്മാനത്തുക ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കും. മാത്രമല്ല മറ്റൊരു കണ്ടീഷന്‍ ആദ്യ വിവാഹമാണെങ്കില്‍ മാത്രമേ ഈ സമ്മാനം ലഭിക്കുകയുള്ളു എന്നതാണ്.

tRootC1469263">


വിവാഹസമ്മാനവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ ചാക്കോ പുറത്തിറക്കിയിട്ടുണ്ട്. കെബിപിഎസ് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനെയാണ് സമ്മാനം നല്‍കാന്‍ എംഡി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Tags