ആരോഗ്യവകുപ്പിൽ 1397 ജീവനക്കാർ ആബ്സന്റ്; നടപടി ആരംഭിച്ചു


മലപ്പുറം: ആരോഗ്യവകുപ്പിൽ 43 തസ്തികകളിലായി അനധികൃത അവധിയിൽ 1397 ജീവനക്കാർ . ആരോഗ്യവകുപ്പ് പുറത്തുവിട്ട 2025 മാർച്ച് വരെയുള്ള പട്ടികപ്രകാരമുള്ളതാണിത്. ചീഫ് മെഡിക്കൽ ഓഫിസർ-അസി. സർജൻ തസ്തികയിലുൾപ്പെട്ടവരാണ് പട്ടികയിൽ മുന്നിലുള്ളത്- 492 പേർ.
17 തസ്തികകളിൽ ഓരോ ജീവനക്കാരാണ് അവധിയിലുള്ളത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത, പ്രബേഷൻ പൂർത്തീകരിച്ച ജീവനക്കാർക്കെതിരെ 1960ലെ കേരള സിവിൽ സർവിസസ് ചട്ടം 15 പ്രകാരം അച്ചടക്കനടപടി സ്വീകരിച്ചതായും പ്രബേഷൻ പൂർത്തീകരിക്കാത്ത ജീവനക്കാർക്കെതിരെ പ്രബേഷൻ റദ്ദാക്കി സർവിസ് അവസാനിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
അനധികൃത അവധിയിലുള്ളവർ തസ്തിക എണ്ണം
സി.എം.ഒ-അസി. സർജൻ - 492
നഴ്സിങ് ഓഫിസർ - 390
ജൂനിയർ കൺസൽട്ടന്റ് - 113
അസി. പ്രഫസർ-ലെക്ചറർ - 95
സ്റ്റാഫ് നഴ്സ് - 65
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ - 41
ക്ലർക്ക് - 25
റേഡിയോഗ്രാഫർ - 24
ആശുപത്രി അറ്റൻഡന്റ് - 24
ലാബ് ടെക്നീഷ്യൻ - 22
ഫാർമസിസ്റ്റ് - 19
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് - 11

നഴ്സിങ് അസിസ്റ്റന്റ് എന്നിവ - 11 വീതം
കൺസൽട്ടന്റ് - 10
ഓഫിസ് അറ്റൻഡന്റ് - 9