ഐഎസ്ആർഒയിൽ ഉയർന്ന ശമ്പളത്തിൽ ജോലിക്കാരാവണോ ?
ഐഎസ്ആർഒയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) 2026-ലെ സൈന്റിസ്റ്റ്/എഞ്ചിനീയർ എസ്സി തസ്തികകളിൽ ഒഴിവ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ആറ് ഒഴിവുകളാണ് ഉള്ളത്. പ്രായപരിധി 2026 മെയ് 12 വരെ 30/35 വയസാണ്. അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഔദ്യോഗിക വെബ്‌സൈറ്റ് www.lpsc.gov.in സന്ദർശിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മെയ് 12 (ഉച്ചയ്ക്ക് 02:00 മണി) ആണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 10 അനുസരിച്ച് 56,100 മുതൽ 1,77,500 വരെ ശമ്പളം ലഭിക്കും. ഐഎസ്ആർഒ/ബഹിരാകാശ വകുപ്പ് നിയമങ്ങൾക്കനുസരിച്ച് ഡിഎ, എച്ച്ആർഎ, യാത്രാബത്ത, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ അധിക അലവൻസുകളും ലഭ്യമാകും. തസ്തികകളിലേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഇനി പറയുന്നതാണ്.
പോസ്റ്റ് നമ്പർ 803: മെക്കാനിക്കൽ/പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് അല്ലെങ്കിൽ വെൽഡിംഗ് ടെക്‌നോളജി/മെറ്റലർജിക്കൽ വെൽഡിംഗ് ആൻഡ് സ്റ്റീൽ മെറ്റൽ എഞ്ചിനീയറിംഗിൽ എംഇ/എംടെക് യോഗ്യത
പോസ്റ്റ് നമ്പർ 804: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് അല്ലെങ്കിൽ ടർബോ മെഷിനറി/ഇന്റേണൽ കംബസ്ഷൻ എഞ്ചിൻസ് ആൻഡ് ടർബോ മെഷിനറി/ഇന്റേണൽ മെഷിനറി എഞ്ചിനീയറിംഗിൽ എംഇ/എംടെക് യോഗ്യത
പോസ്റ്റ് നമ്പർ 805: ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് അല്ലെങ്കിൽ പവർ ഇലക്ട്രോണിക്‌സ്/പവർ ഇലക്ട്രോണിക്‌സ് ആൻഡ് കൺട്രോൾ/പവർ കൺട്രോൾ ആൻഡ് ഡ്രൈവ്‌സ്/അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ പവർ സിസ്റ്റം/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് (പവർ സിസ്റ്റംസ്)/ഹൈ വോൾട്ടേജ് ആൻഡ് പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്/ഇൻഡസ്ട്രിയൽ പവർ കൺട്രോൾ ആൻഡ് ഡ്രൈവ്‌സ് എന്നിവയിൽ എംഇ/എംടെക് യോഗ്യത
പോസ്റ്റ് നമ്പർ 806: ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/അപ്ലൈഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് അല്ലെങ്കിൽ ആർഎഫ് ആൻഡ് മൈക്രോവേവ് എഞ്ചിനീയറിംഗ്/മൈക്രോവേവ് ആൻഡ് ഓപ്റ്റിക്കൽ എഞ്ചിനീയറിംഗ്/മൈക്രോവേവ് എഞ്ചിനീയറിംഗ്/മൈക്രോവേവ്‌സ് എന്നിവയിൽ എംഇ/എംടെക് യോഗ്യത
പോസ്റ്റ് നമ്പർ 807: മെറ്റലർജി എഞ്ചിനീയറിംഗ്/മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ്/മെറ്റലർജി ആൻഡ് മെറ്റീരിയൽ ടെക്‌നോളജി/മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്/മെറ്റീരിയൽ സയൻസ് & ടെക്‌നോളജി എന്നിവയിൽ ബിഇ/ബിടെക് യോഗ്യത
.jpg)

