അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു, ആനയെ തളയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
May 1, 2026, 11:58 IST
കൊച്ചി: അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടികൊന്നു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ് വിരണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.
കൊല്ലത്ത് നിന്ന് കൊണ്ടുവന്ന അരുണിമ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായിട്ടില്ല. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
.jpg)

