വീണ്ടും പാപ്പാന്റെ ജീവനെടുത്ത് ആന; ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് വിരണ്ടോടി

 Elephant kills Pappan's life again; Elephant runs away during temple festival

പാലക്കാട്: വീണ്ടും പാപ്പാന്റെ ജീവനെടുത്ത് ആന.  പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ട് വന്ന ആനയാണ് പാപ്പാനെ  ചവിട്ടികൊന്നത്. പാപ്പൻ രാമനാണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ പകൽ ശീവേലിക്കിടെ തെക്കും ഭാഗം ദേശം എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്.

വരണ്ടോടിയ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാനെ ആന ചവിട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇടഞ്ഞ ആനയെ ഇതുവരെ വളയ്ക്കാനായിട്ടില്ല. ശ്രമം തുടരുകയാണ്.

Tags