അങ്കമാലിയില്‍ ആന ഇടഞ്ഞ സംഭവം; പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരം
Updated: May 2, 2026, 12:51 IST
ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്
കൊച്ചി : അങ്കമാലിയിലെ ആനയുടെ പരാക്രമത്തില്‍ പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി.പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രദീപിന് നട്ടെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്.മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. കൊല്ലം സ്വദേശിയായ ലോറി ഡ്രൈവര്‍ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന്‍റെ ലോറിയിലാണ് ആനയെ എത്തിച്ചത്
ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ മയക്കുവെടി വെച്ചു കീഴ്പ്പെടുത്തിയത്. അതേസമയം, ആനയെ ഉടമ കൊല്ലത്തേക്ക് കൊണ്ടുപോയി. ആന ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ചെലവ് ഉടമ വഹിക്കും
.jpg)

