സംസ്ഥാനത്ത്‌ ഞായറാഴ്‌ച വൈദ്യുതി ഉപയോഗം 5012 മെഗാവാട്ട്‌ ; രാത്രി വൈദ്യുതി ഉപയോഗത്തിൽ ഞെട്ടിക്കുന്ന വർധന

kseb


തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഞായറാഴ്‌ചത്തെ വൈദ്യുതി ഉപയോഗം 5012 മെഗാവാട്ട്‌. ശനിയാഴ്‌ച 4826 മെഗാവാട്ടായിരുന്നു പീക്‌ മണിക്കൂറിലെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്‌ച 5836 മെഗാവാട്ടുവരെ എത്തിയ ഉപയോഗത്തിലാണ്‌ രണ്ടുദിവസമായി നേരിയ കുറവ്‌ രേഖപ്പെടുത്തിയത്‌. പകൽസമയത്തെ വൈദ്യുതി ഉപയോഗത്തിൽ 30–50 മെഗാവാട്ടിന്റെ വർധന രേഖപ്പെടുത്തുന്നു.

ചകവാതകപ്രതിസന്ധി രൂക്ഷമായതോടെ പാചകം ഇലക്‌ട്രിക്‌ ഉപകരണങ്ങളിലേക്ക്‌ മാറിയതിനാലാണ്‌ ഉപയോഗം ഉയരുന്നത്‌.
എന്നാൽ, രാത്രി 10.15നും 10.30നും ഇടയിലുള്ള വെറും 15 മിനിറ്റിനുള്ളിൽ ഏകദേശം 800 മെഗാവാട്ടിന്റെ പെട്ടെന്നുള്ള വർധനയാണ് രേഖപ്പെടുത്തിയത്. പുലർച്ചെ രണ്ടിനുശേഷമാണ്‌ 5000 മെഗാവാട്ടിൽ താഴെ ഉപയോഗമെത്തുന്നത്‌.

രണ്ടുമാസത്തിലൊരിക്കൽ വൈദ്യുതി ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഏപ്രിലിലെ ബില്ലിൽ യൂണിറ്റിന് ഒരു പൈസവീതം തിരികെ ലഭിക്കും. ഈ തുക ബില്ലിൽ ഇളവ് ചെയ്യും. മാസംതോറും ബിൽ ലഭിക്കുന്നവർ സർചാർജ് നൽകേണ്ട. ഫെബ്രുവരിയിലെ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ടാണ്‌ സർചാർജ് നിശ്ചയിച്ചത്. കഴിഞ്ഞമാസവും ദ്വൈമാസ ബില്ലിൽ ഒരു പൈസവീതം ഉപയോക്താക്കൾക്ക്‌ തിരികെ നൽകിയിരുന്നു.

Tags