'വൈദ്യുതിക്ക് സമയമനുസരിച്ച് ബില്‍' ; 2029 ഏപ്രില്‍ മുതല്‍ നടപ്പാക്കും
നിലവിൽ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും വ്യാവസായിക ഉപഭോക്താക്കൾക്കും മാത്രമാണ് ഈ രീതി ബാധകം
ന്യൂഡല്‍ഹി: വൈദ്യുതിക്കു വ്യത്യസ്തസമയങ്ങളില്‍ വ്യത്യസ്തതനിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ താരിഫ് (ടിഒഡി) സമ്പ്രദായം രാജ്യമാകെ എല്ലാ ഉപയോക്താക്കള്‍ക്കും നടപ്പാക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം.വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന 'ടൈം ഓഫ് ഡേ' (ToD) ബില്ലിങ് സംവിധാനം 2029 ഏപ്രിൽ മുതലാണ് കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നത്.
നിലവിൽ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും വ്യാവസായിക ഉപഭോക്താക്കൾക്കും മാത്രമാണ് ഈ രീതി ബാധകം.സോളാർ വൈദ്യുതി സുലഭമായതിനാൽ സാധാരണ നിരക്കിനേക്കാൾ 10% കുറവാണ് ഈടാക്കുന്നത്.
ഉപയോഗം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് സാധാരണ നിരക്കിനേക്കാൾ 25% അധിക തുക നൽകേണ്ടിവരും. (പുതിയ നയരേഖ പ്രകാരം പീക്ക് സമയം രാത്രി 11.30 വരെ നീട്ടാനും നിർദേശമുണ്ട്).പീക്ക് സമയങ്ങളിലെ അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കുക, പകൽ സമയത്തെ സോളാർ വൈദ്യുതി പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ സംവിധാനം എല്ലാ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കുന്നതിന് ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കൃത്യമായി രേഖപ്പെടുത്തുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുള്ള സാവകാശം കൂടി കണക്കിലെടുത്താണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്
.jpg)

