അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു, കേരളത്തിന്റെ കാര്യത്തില്‍ മാത്രം എന്തിനാണിത്ര ചര്‍ച്ചയെന്ന് രമേശ് ചെന്നിത്തല

ramesh chennithala

കേരളത്തിലെ കാര്യങ്ങളില്‍ നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കും.

താന്‍ ഡല്‍ഹിയില്‍ പോയത് കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ലെന്നും മഹാരാഷ്ട്ര പുനഃസംഘടനാ വിഷയം ചര്‍ച്ച ചെയ്യനാണെന്നും മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ചരിത്രപരമായ വിജയത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും അഭിനന്ദനം അറിയിച്ചുവെന്നും എല്ലാ പ്രവര്‍ത്തകരോടും അഭിനന്ദനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കാര്യങ്ങളില്‍ നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കും. അതില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരീക്ഷകര്‍ അവരുടെ യുക്തി അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. കേരളത്തിലെ കാര്യത്തില്‍ മാത്രം എന്തിനാണ് ഇത്ര ചര്‍ച്ചയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോണ്‍ഗ്രസിന് പാര്‍ട്ടിയുടെ രീതികള്‍ ഉണ്ട്. അത് അനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags