വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്: നിർദേശം നൽകി തെരഞ്ഞെടുപ്പ് ഓഫിസർ

Election officer instructs not to open any room until counting of votes is completed

തിരുവനന്തപുരം: മേയ് 4ന് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ കഴിയും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചു. സീൽ ചെയ്യാത്ത മുറികൾ തുറക്കരുതെന്നും നിർദേശമുണ്ട്.

നെന്മാറ, പേരാമ്പ്ര സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ വിശദീകരണം തേടിയിട്ടുണ്ട്.
 

Tags