തിരഞ്ഞെടുപ്പ് ചൂടിൽ കേരളം ...! പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും

'Modi is afraid of Trump': Rahul Gandhi

 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. കൂടാതെ തിരുവല്ലയിലെ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. 

ശബരിമല, എഫ്.സി.ആർ.എ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. അതേസമയം, രാഹുൽ ഗാന്ധി മൂന്ന് ജില്ലകളിലായി നാല് പരിപാടികളിൽ പങ്കെടുക്കും. രാവിലെ കൊച്ചിയിലെത്തുന്ന അദ്ദേഹം ആലപ്പുഴയിലെ പൊതുസമ്മേളനത്തോടെയാകും തന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക.