വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരമെന്ന വാർത്തകൾ വ്യാജം: തെരഞ്ഞെടുപ്പ് കമ്മീഷൻ

Local body election draft voter list: 19,81,739 voters in Kannur
Local body election draft voter list: 19,81,739 voters in Kannur

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക 2025 സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും  പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല. 

tRootC1469263">

വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ്.
 തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ചുമുള്ള വിവരങ്ങൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെയോ മാത്രം ആശ്രയിക്കണമെന്നും കമ്മീഷൻ അറിയിച്ചു.

Tags