ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ : രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു

Election Commission rejects complaint of concealment of assets: Rajeev Chandrasekhar's nomination accepted

പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്നായിരുന്നു പരാതി. ബെംഗളൂരുവിലെ കോറമംഗലയിൽ 49,000 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വിവരങ്ങൾ പത്രികയിൽ മറച്ചുവച്ചുവെന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ദേശീയതലത്തിൽ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നു.

 തിരുവനന്തപുരം: ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്ന യു.ഡി.എഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ നേമത്തെ എൻ.ഡി.എ സ്ഥാനാഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. പരാതിയെത്തുടർന്ന് നേരത്തെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. പത്രിക സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്നായിരുന്നു പരാതി. ബെംഗളൂരുവിലെ കോറമംഗലയിൽ 49,000 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വിവരങ്ങൾ പത്രികയിൽ മറച്ചുവച്ചുവെന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ദേശീയതലത്തിൽ തന്നെ ഇക്കാര്യം ഉന്നയിച്ചിരുന്നു.

2024ലെ സത്യവാങ്മൂലത്തിൽ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 2016ൽ ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലം 2021ൽ ബി.ജെ.പിക്ക് നഷ്ടമായിരുന്നു.