തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ ; അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് കെസി വേണുഗോപാൽ എംപി

Government's cover-up on Sabarimala women's entry: KC Venugopal MP challenges CM to clarify stance

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയേയും നേരിട്ട് ബാധിക്കുന്ന വിഷമാണിത്. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ബാഹ്യയിടപെടൽ വ്യക്തമാക്കുന്നതാണിത്.  ക്ലെറിക്കൽ പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ല. ഈ വിഷയത്തെ ലഘൂകരിക്കുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്.

 ഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ വന്ന സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തുനൽകി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയേയും നേരിട്ട് ബാധിക്കുന്ന വിഷമാണിത്. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ബാഹ്യയിടപെടൽ വ്യക്തമാക്കുന്നതാണിത്.  ക്ലെറിക്കൽ പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ല. ഈ വിഷയത്തെ ലഘൂകരിക്കുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സംവിധാനങ്ങൾ ബിജെപിയുടെ സ്വാധീനത്തിന്  വിധേയമാണെന്ന ഞങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗികമായ തിരഞ്ഞെടുപ്പ് വിവരങ്ങൾ  കൈകാര്യം ചെയ്യുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനാസ്ഥയും അലംഭാവവുമാണ് ഇതിലൂടെ പ്രകടമായതെന്നും കത്തിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Tags