ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കുന്നില്ല ; എസ് ഐ ആര്‍ ജനാധിപത്യത്തെ അട്ടിമറിക്കാനല്ല നീക്കം - കെസി വേണുഗോപാല്‍ എംപി

Election Commission does not listen to political parties except BJP; SIR move not to subvert democracy - KC Venugopal MP

കൊച്ചിഃ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് എസ് ഐ ആറെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. എറണാകുളം ഡിസിസിയില്‍ നടന്ന എസ് ഐ ആറിന്റെ ചുമതലയുള്ള നേതാക്കളുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കുന്നില്ല. ബിജെപിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പണിയെടുക്കുന്നത്.

tRootC1469263">

Election Commission does not listen to political parties except BJP; SIR move not to subvert democracy - KC Venugopal MP

 ബിജെപി അനുകൂല വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന ടാര്‍ഗറ്റഡ് ഡീലഷനാണ് നടക്കുന്നത്. ബിജെപിയുടെ ഡിസൈനില്‍ ജോലി ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇപ്പോഴുള്ളത്. ബിജെപിയുടെ പണി കേരളത്തില്‍ സിപിഎം ചെയ്യുന്നു. അതിനാല്‍ കോണ്‍ഗ്രസിന്റെ ഒരു വോട്ടറിനും എസ് ഐ ആറിന്റെ പേരില്‍ വോട്ട് നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിനുള്ള പ്രവര്‍ത്തനം നടത്തണമെന്നും വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ ബാബു, ടി ജെ വിനോദ്,ഉമ തോമസ് ,റോജി എം ജോണ്‍,അന്‍വര്‍ സാദത്ത് കെപിസിസി വൈസ് പ്രസിഡന്റ്  ജയ്‌സണ്‍ ജോസഫ് ,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്,ഐ കെ രാജു,എം ആര്‍ അഭിലാഷ് നേതാക്കളായ അജയ് തറയില്‍, എന്‍ വേണുഗോപാല്‍, ശ്രീനിവാസന്‍ കൃഷ്ണന്‍,ടി എം സക്കീര്‍ ഹുസൈന്‍, ടോണി ചമ്മിണി,എം എ ചന്ദ്രശേഖരന്‍, ചാള്‍സ് ഡയസ് ജോസഫ്,ആന്റണി പോളച്ചന്‍ മണിയന്‍കോട്, ഇക്ബാല്‍ വലിയവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Tags