എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റില്ല ; മനോജ് മൂത്തേടന്‍ സ്ഥാനാര്‍ത്ഥിയാകും
Mar 19, 2026, 08:55 IST
എല്‍ദോസിനായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല.
പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്. മനോജ് മൂത്തേടന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. എല്‍ദോസിനായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല.
tRootC1469263">എന്നാല്‍ പട്ടിക വൈകുന്നതോടെയാണ് ആറു തര്‍ക്കമണ്ഡലങ്ങളിലൊന്നായ പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മുന്നോട്ട് വന്നത്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലില്‍ നിന്നാണ് മനോജ് മൂത്തേടനിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. കേസിന്റെ പശ്ചാത്തലത്തിലാണ് എല്‍ദോസിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയത്.
.jpg)


