ആര്യനാട് വീടിനുള്ളില്‍ അഴുകിയ നിലയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി

dead
dead

പൂച്ചപ്പാറ കളത്തില്‍ വീട്ടില്‍ സതികുമാരി (65) ആണ് മരിച്ചത്

തിരുവനന്തപുരം ആര്യനാട് വീടിനുള്ളില്‍ അഴുകിയ നിലയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൊക്കോട്ടേലയിലാണ് സംഭവം.

പൂച്ചപ്പാറ കളത്തില്‍ വീട്ടില്‍ സതികുമാരി (65) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന ഇവര്‍ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കണ്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ തെരച്ചില്‍ നടത്തി. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
 

Tags