ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

65-year-old man arrested for raping and murdering four-year-old girl

ഇന്നലെ രാത്രിയാണ് വയോധികയുടെ മൃതദേഹം കണ്ടെടുത്തത്.

ഗുരുവായൂരില്‍ 65 കാരിയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ചേലക്കര സ്വദേശി സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് കുമാറിനേയും കൂട്ടാളിയേയുമാണ് പൊലീസ് പിടിയകൂടിയത്. ഇന്നലെ രാത്രിയാണ് വയോധികയുടെ മൃതദേഹം കണ്ടെടുത്തത്.


പെരുമ്പാവൂര്‍ സ്വദേശിയായ സുരേഷ് കുമാര്‍ വാടകയ്ക്കെടുത്ത വീട്ടിലേക്ക് ഇന്നലെ സന്താനവല്ലി എത്തിയിരുന്നു. പിന്നാലെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്തെന്നാണ് വിവരം. തുടര്‍ന്ന് സുരേഷ് കുമാറും കൂട്ടാളിയും ചേര്‍ന്ന് ഇവരെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Tags