തിരുവനന്തപുരത്ത് വയോധികയെ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
Updated: May 12, 2026, 11:37 IST
മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. വട്ടിയൂർക്കാവ് പൊലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: മൂന്നാംമൂടില്‍ വയോധികയെ വീടിന് പിന്നില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിവിള മിഥുനാലയത്തില്‍ സുമതി (84) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. രണ്ടാമത്തെ മകള്‍ സുജാതയ്‌ക്കൊപ്പമാണ് സുമതി താമസിച്ചിരുന്നത്.
സുജാതയും മകളും വട്ടിയൂർക്കാവില്‍ പോയി തിരികെ വന്നപ്പോഴാണ് സുമതിയെ കാണാനില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പിന്നില്‍ മൃതദേഹം കണ്ടെത്തിയത്.
മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. വട്ടിയൂർക്കാവ് പൊലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു. ഭർത്താവ്: പരേതനായ ലാസർ. മറ്റ് മക്കള്‍: സുമംഗല, ജയ. മരുമക്കള്‍: യേശുദാസ്, മുരളിദാസ്, മണിയൻ
.jpg)

