വീട്ടുവളപ്പിൽനിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു

d

ബുധനാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് കരുതുന്നത്.

കൊച്ചി: വീട്ടുവളപ്പിൽനിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് കരുതുന്നത്. പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ശോശാമ്മ. മീമ്പാറ ചളക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സാജു, സാലി. മരുമക്കൾ: ബിജി, രാജു

Tags