ഗ്യാസ് അടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Updated: Oct 26, 2026, 11:26 IST
വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്നതിനിടെ ഒരു അടുപ്പില്‍നിന്ന് കടലാസ് കഷണം ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുമ്പോള്‍ രാജമ്മയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു
കോവളം: ഗ്യാസ് അടുപ്പില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസില്‍ പി. രാജമ്മ (75) യാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്നതിനിടെ ഒരു അടുപ്പില്‍നിന്ന് കടലാസ് കഷണം ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുമ്പോള്‍ രാജമ്മയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ രാജമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേണ്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.
.jpg)


