കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു
Updated: Jun 5, 2026, 13:06 IST
ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട് : കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം .പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത് . ജാനകിക്കൊപ്പം ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
.jpg)

